---
title: " ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞുകൊന്ന കേസ്; അമ്മ  ശരണ്യയുടെ ശിക്ഷാവിധി ഇന്ന്"
english_title: "Mother Saranya sentenced today in case of killing one and a half year old boy by throwing him into the sea"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/337594/Mother Saranya sentenced today in case of killing one and a half year old boy by throwing him into the sea"
published_at: "2026-01-22T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69719a3b1892d_1001075305.jpg"
keywords: []
---

#  ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞുകൊന്ന കേസ്; അമ്മ  ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

> **Lead Summary:** കണ്ണൂരിൽ ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അമ്മ ശരണ്യക്കുള്ള ശിക്ഷാവിധി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പറയും.

## Article Content

കണ്ണൂരിൽ ഒന്നര വയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അമ്മ ശരണ്യക്കുള്ള ശിക്ഷാവിധി തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഇന്ന് പറയും.

ആൺ സുഹൃത്തിനൊപ്പം ജീവിക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ കേസിൽ ഗൂഢാലോചനയും പ്രേരണാക്കുറ്റവും തെളിയിക്കാൻ സാധിച്ചിട്ടില്ല.

കുഞ്ഞിനെ കൊന്ന കേസിൽ അമ്മ കുറ്റക്കാരിയെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു.

നിധിനെതിരായ ക്രിമിനല്‍ ഗൂഢാലോചനയോ പ്രേരണാ കുറ്റങ്ങളോ തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് വെറുതെ വിട്ടത്. തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി.

യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതില്‍ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും കോടതി വിമര്‍ശിച്ചു. ശരണ്യയും നിധിനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് കോടതിയില്‍ ഹാജരാക്കിയത്.

2020 ഫെബ്രവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകന്റെ കൂടെ താമസിക്കാൻ ശരണ്യ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/337594/Mother Saranya sentenced today in case of killing one and a half year old boy by throwing him into the sea)